Skip to main content

Terms of Use

Last updated: 12th May 2022

ഈ ഉപയോഗ നിബന്ധനകൾ ("നിബന്ധനകൾ") [മൊഹല്ല ടെക് പ്രൈവറ്റ് ലിമിറ്റഡ്] ("TakaTak", "കമ്പനി", "ഞങ്ങൾ", "ഞങ്ങൾ കൂടാതെ "ഞങ്ങളുടെ") നൽകുന്ന "Mx TakaTak" മൊബൈൽ ആപ്ലിക്കേഷന്റെ ("പ്ലാറ്റ്ഫോം") നിങ്ങളുടെ ഉപയോഗത്തെ നിയന്ത്രിക്കുന്നു. "നിങ്ങൾ", "നിങ്ങളുടെ" എന്നീ പദങ്ങൾ പ്ലാറ്റ്‌ഫോമിന്റെ ഉപയോക്താവിനെ സൂചിപ്പിക്കുന്നു.

MX മീഡിയ & എന്റർടൈൻമെന്റ് Pte Ltd-ന്റെ അവകാശങ്ങളും ബാധ്യതകളും, MX Takatak-ന്റെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും കീഴിലുള്ള മൊഹല്ല ഗ്രൂപ്പിന് നൽകിയിട്ടുണ്ട്. ഈ ധാരണ പ്രതിഫലിപ്പിക്കുന്നതിന് അനുസരിച്ച് ഈ നിബന്ധനകൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

ഞങ്ങളുടെ സേവനങ്ങളും (ഞങ്ങൾ താഴെ വിശദമായി വിവരിച്ചിരിക്കുന്നത് പോലെ) ഈ നിബന്ധനകളും ബാധകമായ ഇന്ത്യൻ നിയമങ്ങൾക്ക് അനുസൃതമാണ്. നിങ്ങൾ ഞങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുമ്പോൾ, നിങ്ങൾ ഈ നിബന്ധനകൾ അംഗീകരിക്കുകയും പാലിക്കപ്പെടേണ്ടതുമാണ്. എന്നിരുന്നാലും, ഇന്ത്യ ഒഴികെയുള്ള ഒരു രാജ്യത്തിന്റെയും നിയമങ്ങൾ ഞങ്ങൾ പിന്തുടരുകയോ, അത് ഞങ്ങൾ പ്രതിനിധീകരിക്കുന്നില്ലെന്ന് ദയവായി ശ്രദ്ധിക്കുക. ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ അധികാരപരിധിയിൽ അത് ചെയ്യാൻ നിങ്ങൾക്ക് അനുമതിയുണ്ടെന്ന് ഉറപ്പാക്കുക. നിങ്ങൾ ഞങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുമ്പോൾ ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ഈ ഡോക്യൂമെന്റിൽ ഞങ്ങൾ ഈ നിയമങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ദയവായി ഈ നിബന്ധനകളും ഇവിടെ പരാമർശിച്ചിരിക്കുന്ന മറ്റെല്ലാ ഹൈപ്പർലിങ്കുകളും ശ്രദ്ധാപൂർവ്വം വായിക്കുക. ഞങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ ഈ നിബന്ധനകൾ അംഗീകരിക്കുന്നുവെന്നത് ശ്രദ്ധിക്കുക. കൂടാതെ, നിങ്ങൾ ഇന്ത്യയ്ക്ക് പുറത്ത് ഈ സേവനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ പ്രാദേശിക നിയമങ്ങൾ പാലിക്കുക.

നിബന്ധനകളിലെയും സേവനങ്ങളിലെയും മാറ്റങ്ങൾ

ഞങ്ങളുടെ പ്ലാറ്റ്ഫോം ഡൈനാമിക്കും, അത് വേഗത്തിൽ മാറിയേക്കാവുന്നതുമാണ്. അതുപോലെ, ഞങ്ങൾ നൽകുന്ന സേവനങ്ങൾ ഞങ്ങളുടെ വിവേചനാധികാരത്തിൽ മാറ്റാം. ഞങ്ങൾ താൽക്കാലികമായോ അല്ലെങ്കിൽ ശാശ്വതമായോ നിങ്ങൾക്ക് സേവനങ്ങളോ ഫീച്ചറുകളോ നൽകുന്നത് നിർത്തിയേക്കാം.

യാതൊരു അറിയിപ്പും കൂടാതെ പ്ലാറ്റ്‌ഫോമിലേക്കും സേവനങ്ങളിലേക്കും ഞങ്ങൾ നീക്കം ചെയ്യുകയോ ചേർക്കുകയോ ചെയ്യാം. എന്നിരുന്നാലും, നിങ്ങളുടെ സമ്മതം ആവശ്യമുള്ളിടത്ത് ഞങ്ങൾ ഒരു മാറ്റം വരുത്തുകയാണെങ്കിൽ, ഞങ്ങൾ അത് നിങ്ങളോട് ആവശ്യപ്പെടുമെന്ന് ഉറപ്പാക്കും. ഞങ്ങളുടെ ഏറ്റവും പുതിയ മാറ്റങ്ങളെയും സംഭവവികാസങ്ങളെയും കുറിച്ച് അപ്‌ഡേറ്റ് ആയി തുടരുന്നതിന് ദയവായി ഈ പേജ് സന്ദർശിക്കുന്നത് ഉറപ്പാക്കുക.

കാലാകാലങ്ങളിൽ ഞങ്ങൾ വരുത്തിയേക്കാവുന്ന മാറ്റങ്ങളും ഞങ്ങൾ ചേർക്കാനോ പരിഷ്‌ക്കരിക്കാനോ കഴിയുന്ന സേവനങ്ങളും കാണുന്നതിന് ഈ പേജ് സന്ദർശിക്കുക.

ഞങ്ങളുടെ സേവനങ്ങൾ

ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾക്ക് നൽകാൻ ഞങ്ങൾക്ക് സമ്മതമാണ്. സേവനങ്ങളിൽ TakaTak-ന്റെ എല്ലാ ഉൽപ്പന്നങ്ങളും ഫീച്ചറുകളും ആപ്ലിക്കേഷനുകളും സേവനങ്ങളും സാങ്കേതികവിദ്യകളും ഞങ്ങൾ നിങ്ങൾക്ക് നൽകുന്ന സോഫ്റ്റ്‌വെയറീൽ ഉൾപ്പെടുന്നു. സേവനങ്ങൾ ഇനിപ്പറയുന്ന കാഴ്ചപ്പാടുകൾ ("സേവനങ്ങൾ") കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്

നിങ്ങളുടെ പേഴ്സണൽ മ്യൂസിക്കിൽ നിന്ന് പ്രാദേശികമായി സംഭരിച്ചിരിക്കുന്ന വോയിസ് റെക്കോർഡിംഗുകൾ ഉൾക്കൊള്ളുന്ന വീഡിയോസ് ഉൾപ്പെടെ, ഏതെങ്കിലും ഫോട്ടോഗ്രാഫുകൾ, യൂസർ വീഡിയോസ്, സൗണ്ട് റെക്കോർഡിംഗുകൾ, അതിൽ ഉൾക്കൊള്ളിച്ചിട്ടുള്ള മ്യൂസിക്ക് വർക്കുകൾ എന്നിവ ഉൾപ്പെടെ, പ്ലാറ്റ്‌ഫോമിലൂടെ കണ്ടന്റ് അപ്‌ലോഡ് ചെയ്യാനോ പോസ്റ്റുചെയ്യാനോ അല്ലെങ്കിൽ ലഭ്യമാക്കാനോ ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോക്താക്കളെ അനുവദിക്കുന്നു (“ഉപയോക്തൃ ഉള്ളടക്കം”).

പ്ലാറ്റ്‌ഫോമിൽ നിങ്ങൾ ഏതെങ്കിലും യൂസർ കണ്ടന്റ് പോസ്റ്റ് ചെയ്യുമ്പോൾ, നിങ്ങളുടെ കണ്ടന്റിന്റെ ഉടമസ്ഥാവകാശം നിങ്ങളിൽ നിക്ഷിപ്തമായിരിക്കും. എന്നിരുന്നാലും, ആ കണ്ടന്റ് ഉപയോഗിക്കുന്നതിന് നിങ്ങൾ ഞങ്ങൾക്ക് ഒരു ലൈസൻസ് നൽകുന്നു.

ലിമിറ്റഡ് ആയോ പേഴ്സണൽ അല്ലെങ്കിൽ വാണിജ്യേതര ഉപയോഗത്തിനായി മാത്രം അത്തരം യൂസർ കണ്ടന്റ് പങ്കിടാനും/ ആശയവിനിമയം നടത്താനുമുള്ള അവകാശവും നിങ്ങൾ മറ്റ് ഉപയോക്താക്കൾക്ക് നൽകുന്നു.

ഏതൊരു യൂസർ കണ്ടന്റും നോൺ കോൺഫിഡൻഷ്യൽ ആയിട്ടാകും കണക്കാക്കുക. സേവനങ്ങൾ മുഖേന അല്ലെങ്കിൽ നിങ്ങൾക്ക് കോൺഫിഡൻഷ്യൽ ആയി തോന്നുന്നത്, തേർഡ് പാർട്ടികളുടേതോ,അല്ലെങ്കിൽ ബാധകമായ നിയമങ്ങളുടെ ലംഘനമോ ആയി കരുതുന്ന ഒരു കണ്ടന്റും ഞങ്ങൾക്ക് കൈമാറരുത്.

നിങ്ങൾ സേവനങ്ങളിലൂടെ യൂസർ കണ്ടന്റ് പങ്കിടുമ്പോൾ , ആ യൂസർ കണ്ടന്റ് നിങ്ങളുടേതാണെന്ന് നിങ്ങൾ സമ്മതിക്കുകയും പ്രതിനിധീകരിക്കുകയും ചെയ്യുന്നു, അല്ലെങ്കിൽ സേവനങ്ങൾക്ക് സമർപ്പിക്കുന്നതിന് കണ്ടന്റിൽ അതിന്റെ ഉടമയിൽ നിന്ന് ആവശ്യമായ എല്ലാ അനുമതികളും ക്ലിയറൻസുകളും നിങ്ങൾ നേടിയിട്ടുണ്ടാകണം. അതേപോലെ തേർഡ് പാർട്ടി സർവീസിനും ഇത്തരം അനുമതികൾ ആവശ്യമാണ്.

നിങ്ങൾക്ക് ഒരു സൗണ്ട് റെക്കോർഡിംഗിൽ അതിലെ അവകാശങ്ങൾ മാത്രമേ ഉള്ളൂ, എന്നാൽ അത്തരം സൗണ്ട്റെക്കോർഡിംഗുകളിൽ ഉൾച്ചേർത്തിരിക്കുന്ന ബേസിക് മ്യൂസിക്ക് ക്രിയേറ്റ് ചെയ്തിട്ടില്ല എങ്കിൽ, നിങ്ങൾ അതിൽ ചേർത്തിരിക്കുന്ന മ്യൂസിക്ക് ആരുടേതാണോ അവരുടെ എല്ലാ അനുമതികളും ക്ലിയറൻസുകളും അതിൽ ഉൾപ്പെടുത്തണം അത് കൈവശം ഇല്ലെങ്കിൽ സേവനങ്ങളിൽ അത്തരം സൗണ്ട് റെക്കോർഡിംഗുകൾ നിങ്ങൾ പോസ്റ്റുചെയ്യരുത്. , കണ്ടന്റിന്റെ ഏതെങ്കിലും ഭാഗത്തിന്റെ ഉടമ അത് സേവനങ്ങളിൽ സമർപ്പിക്കണം.

ഏത് യൂസർ കണ്ടന്റ് ഹോസ്റ്റ് ചെയ്യാനും സ്റ്റോർ ചെയ്യാനും ഉപയോഗിക്കാനും പ്രദർശിപ്പിക്കാനും പുനർനിർമ്മിക്കാനും പരിഷ്‌ക്കരിക്കുന്നതിനും എഡിറ്റ് ചെയ്യുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ലോകമെമ്പാടുമുള്ള, റോയൽറ്റി ഫ്രീ, സബ്‌ലൈസൻസബിൾ, കൈമാറ്റം ചെയ്യാവുന്ന ലൈസൻസ് നിങ്ങൾ ഞങ്ങൾക്ക് നൽകുന്നു. ഈ ലൈസൻസ് സേവനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും നൽകുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും പുതിയവ ഗവേഷണം ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പരിമിതമായ ഉദ്ദേശ്യങ്ങൾക്കുള്ളതാണ്. യൂസർ കണ്ടന്റ് ഏത് രൂപത്തിലും/എല്ലാ മീഡിയയിലും അല്ലെങ്കിൽ ഏതെങ്കിലും വിതരണ രീതിയിലും (നിലവിൽ അറിയപ്പെടുന്നതോ പിന്നീട് വികസിപ്പിച്ചതോ ആയത്) നിന്ന് ഡെറിവേറ്റീവ് ക്രിയേഷൻസ് സൃഷ്ടിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും പ്രക്ഷേപണം ചെയ്യുന്നതിനും സിൻഡിക്കേറ്റ് ചെയ്യുന്നതിനും പരസ്യമായി അവതരിപ്പിക്കുന്നതിനും പരസ്യമായി പ്രദർശിപ്പിക്കുന്നതിനുമുള്ള ഒരു ശാശ്വത ലൈസൻസും നിങ്ങൾ ഞങ്ങൾക്ക് നൽകുന്നു.

നിങ്ങൾ യൂസർ കണ്ടന്റിൽ പ്രത്യക്ഷപ്പെടുകയോ ക്രിയേറ്റ് ചെയ്യുകയോ അപ്‌ലോഡ് ചെയ്യുകയോ പോസ്റ്റുചെയ്യുകയോ സെൻറ് ആക്കുകയോ ചെയ്യുമ്പോൾ, വാണിജ്യവുമായി ബന്ധപ്പെട്ടതുൾപ്പെടെ നിങ്ങളുടെ പേര്, സാദൃശ്യം, ശബ്‌ദം എന്നിവ ഉപയോഗിക്കുന്നതിനുള്ള അനിയന്ത്രിതമായ, ലോകമെമ്പാടുമുള്ള, ശാശ്വതമായ അവകാശവും ലൈസൻസും നിങ്ങൾ ഞങ്ങൾക്ക് നൽകുന്നു. അല്ലെങ്കിൽ സ്പോൺസർ ചെയ്ത കണ്ടന്റ് . ഇതിനർത്ഥം, മറ്റ് കാര്യങ്ങൾക്കൊപ്പം, നിങ്ങളുടെ ഡാറ്റ ഞങ്ങൾ വിപണനം ചെയ്യുന്നതിനോ പരസ്യം ചെയ്യുന്നതിനോ അല്ലെങ്കിൽ ഞങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനോ ഉപയോഗിക്കുന്നുവെങ്കിൽ, TakaTak-ൽ നിന്ന് ഒരു നഷ്ടപരിഹാരത്തിനും നിങ്ങൾക്ക് അർഹതയുണ്ടാകില്ല എന്നാണ്.

ഞങ്ങൾ അങ്ങനെ ചെയ്യേണ്ടതില്ലെങ്കിലും, സേവനങ്ങൾ നൽകാനും വികസിപ്പിക്കാനും അല്ലെങ്കിൽ നിങ്ങളുടെ കണ്ടന്റ് ഈ നിബന്ധനകളും ഉദ്ദേശ്യങ്ങളും ലംഘിക്കുന്നതായി ഞങ്ങൾ കരുതുന്നുവെങ്കിൽ, ഞങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ബാധകമായ നിയമങ്ങളാൽ ഞങ്ങളുടെ കണ്ടന്റ് ആക്‌സസ് ചെയ്യാനും അവലോകനം ചെയ്യാനും സ്‌ക്രീൻ ചെയ്യാനും ഇല്ലാതാക്കാനും കഴിയും. എന്നിരുന്നാലും, സേവനത്തിലൂടെ നിങ്ങൾ ക്രിയേറ്റ് ചെയ്യുന്ന, അപ്‌ലോഡ്, പോസ്റ്റ്, സെന്റിങ് അല്ലെങ്കിൽ സ്റ്റോർ ചെയ്ത കണ്ടന്റിന്റെ ഉത്തരവാദിത്തം നിങ്ങൾക്ക് മാത്രമായിരിക്കും

നിങ്ങളുടെ സേവനങ്ങളുടെ ഉപയോഗത്തിൽ നിന്ന് ഞങ്ങൾക്ക് വരുമാനം ഉണ്ടാക്കാം, ഗുഡ് വിൽ വർദ്ധിപ്പിക്കാം അല്ലെങ്കിൽ ഞങ്ങളുടെ മൂല്യം വർദ്ധിപ്പിക്കാം എന്ന് നിങ്ങൾ അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു. സെയിൽ ഓഫ് അഡ്വെർടൈസിങ്, സ്പോൺസർഷിപ്പുകൾ, പ്രമോഷനുകൾ, ഡാറ്റ യൂസേജ് എന്നിവക്കും, കൂടാതെ ഈ നിബന്ധനകളിലോ ഞങ്ങളുമായി നിങ്ങൾ ഏർപ്പെട്ടിരിക്കുന്ന മറ്റൊരു കരാറിലോ ഞങ്ങൾ പ്രത്യേകം അനുവദിച്ചിട്ടുള്ളതല്ലാതെ, അത്തരം വരുമാനത്തിലോ ഗുഡ് വില്ലിനോ മൂല്യത്തിലോ ഷെയർ ചെയ്യാൻ നിങ്ങൾക്ക് അവകാശമില്ല.

ഈ നിബന്ധനകളിലോ ഞങ്ങളുമായി നിങ്ങൾ ഏർപ്പെട്ടേക്കാവുന്ന മറ്റേതെങ്കിലും ഉടമ്പടിയിലോ ഞങ്ങൾ പ്രത്യേകം അനുവദിച്ചിട്ടുള്ളതല്ലാതെ, പ്ലാറ്റ്‌ഫോമിലോ നിങ്ങളുടെ ഉപയോഗത്തിലോ നിങ്ങൾ പ്രസിദ്ധീകരിക്കുന്ന ഏതെങ്കിലും കണ്ടന്റിൽ നിന്ന് വരുമാനമോ മറ്റ് പരിഗണനകളോ സ്വീകരിക്കാൻ നിങ്ങൾക്ക് അവകാശമില്ലെന്നും നിങ്ങൾ അംഗീകരിക്കുന്നു. നിങ്ങൾ ക്രിയേറ്റ് ചെയ്ത ഏതെങ്കിലും യൂസർ കണ്ടന്റ് ഉൾപ്പെട്ട സേവനങ്ങളിലൂടെയോ നിങ്ങൾക്ക് ലഭ്യമാക്കിയിട്ടുള്ള ഏതെങ്കിലും മ്യൂസിക്ക് ക്രിയേഷൻസ്, സൗണ്ട് റെക്കോർഡിംഗ്സ് അല്ലെങ്കിൽ ഓഡിയോ-വിഷ്വൽ ക്ലിപ്പുകൾ എന്നിവയും ഈ പറഞ്ഞ നിയമങ്ങൾക്ക് വിധേയമാണ്.

നിങ്ങൾ ഒരു സംഗീത സൃഷ്ടിയുടെ ഒരു കമ്പോസർ അല്ലെങ്കിൽ രചയിതാവ് ആണെങ്കിൽ ഒപ്പം ഒരു പെർഫോമിംഗ് റൈറ്റ്സ് ഓർഗനൈസേഷനുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ഉപയോക്തൃ ഉള്ളടക്കത്തിലെ ഈ നിബന്ധനകൾ വഴി നിങ്ങൾ നൽകുന്ന റോയൽറ്റി രഹിത ലൈസൻസിനെക്കുറിച്ച് നിങ്ങളുടെ പ്രകടന അവകാശ സംഘടനയെ അറിയിക്കണം. പ്രസക്തമായ പെർഫോമിംഗ് റൈറ്റ്സ് ഓർഗനൈസേഷന്റെ റിപ്പോർട്ടിംഗ് ബാധ്യതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് നിങ്ങൾ മാത്രമാണ് ഉത്തരവാദി. നിങ്ങൾ ഒരു സംഗീത പ്രസാധകന് നിങ്ങളുടെ അവകാശങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ഉപയോക്തൃ ഉള്ളടക്കത്തിലെ ഈ നിബന്ധനകളിൽ പറഞ്ഞിരിക്കുന്ന റോയൽറ്റി രഹിത ലൈസൻസ്(കൾ) അനുവദിക്കുന്നതിന് അത്തരം സംഗീത പ്രസാധകരിൽ നിന്ന് നിങ്ങൾ സമ്മതം വാങ്ങണം അല്ലെങ്കിൽ അത്തരം സംഗീത പ്രസാധകൻ ഞങ്ങളോടൊപ്പം ഈ നിബന്ധനകളിൽ പ്രവേശിക്കണം.

ഒരു മ്യൂസിക്കൽ വർക്ക് (ഉദാ. ഒരു ഗാനം എഴുതിയത്) രചിക്കുന്നത്, ഈ നിബന്ധനകളിൽ ഞങ്ങൾക്ക് ലൈസൻസുകൾ നൽകാനുള്ള അവകാശം നിങ്ങൾക്ക് നൽകണമെന്നില്ല. നിങ്ങൾ ഒരു റെക്കോർഡ് ലേബലുമായുള്ള കരാറിന് കീഴിലുള്ള ഒരു റെക്കോർഡിംഗ് ആർട്ടിസ്‌റ്റാണെങ്കിൽ, നിങ്ങളുടെ റെക്കോർഡിംഗ് ലേബലിൽ നിങ്ങൾ എന്തെങ്കിലും പുതിയ റെക്കോർഡിംഗുകൾ സൃഷ്‌ടിക്കുന്നതുൾപ്പെടെ, നിങ്ങളുടെ സേവനങ്ങളുടെ ഉപയോഗം ഏതെങ്കിലും കരാർ ബാധ്യതകൾക്ക് അനുസൃതമാണെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം നിങ്ങൾക്കാണ്.

ഞങ്ങളുടെ സേവനം പഠിക്കുന്നതിനും ഗവേഷണ ആവശ്യങ്ങൾക്കായും ഞങ്ങളുടെ സേവനം മികച്ചതാക്കുന്നതിനും വേണ്ടി മൂന്നാം കക്ഷികളുമായി സഹകരിക്കുന്നതിനുവേണ്ടി ഞങ്ങളുടെ പക്കലുള്ള വിവരങ്ങൾ ഉപയോഗിക്കപ്പെടും.

ആർക്കൊക്കെ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാം

നിങ്ങളുടെ സുഹൃത്തുക്കളുമായി ബന്ധം പുലർത്താൻ ഞങ്ങളുടെ പ്ലാറ്റ്ഫോം നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ ഇഷ്ടപ്പെട്ട പ്രാദേശിക ഭാഷയിൽ ചിത്രങ്ങൾ, വീഡിയോസ്, മ്യൂസിക്ക്, സ്റ്റാറ്റസ് അപ്ഡേറ്റുകൾ എന്നിവയും മറ്റും പങ്കിടാൻ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുന്നു. ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ("സേവനം/സേവനങ്ങൾ") ലഭ്യമായ പോസ്‌റ്റുകൾ, ചിത്രങ്ങൾ, വീഡിയോസ് , കണ്ടന്റ് എന്നിവ കാണിക്കുന്നതിന് നിങ്ങളുടെ ന്യൂസ്‌ഫീഡ് ഞങ്ങൾ മനസ്സിലാക്കുകയും നിങ്ങളുടെ ന്യൂസ്‌ഫീഡ് വ്യക്തിഗതമാക്കുകയും ചെയ്യുന്നു.

ഒരു കരാർ ഉണ്ടാക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ മാത്രമേ നിങ്ങൾക്ക് ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാൻ കഴിയൂ. കൂടാതെ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാൻ നിയമപരമായി അനുവാദമുണ്ട്. ഒരു കമ്പനിയുടെയോ ഏതെങ്കിലും നിയമപരമായ വ്യക്തികളുടെയോ പേരിലാണ് നിങ്ങൾ ഈ നിബന്ധനകൾ സ്വീകരിക്കുന്നതെങ്കിൽ, അത്തരം സ്ഥാപനത്തെ ഈ നിബന്ധനകളുമായി ബന്ധിപ്പിക്കാൻ നിങ്ങൾക്ക് അധികാരമുണ്ടെന്ന് നിങ്ങൾ റെപ്രെസെന്റ് ചെയ്യുകയും വാറന്റ് ചെയ്യുകയും ചെയ്യുന്നു, കൂടാതെ ഫലപ്രദമായി "നിങ്ങൾ" "നിങ്ങളും" എന്ന് കമ്പനിയെ പരാമർശിക്കും.

ദയവായി മനസിലാക്കുക നിയമപ്രകാരം ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാൻ നിങ്ങളെ അനുവദിച്ചിരിക്കുന്നു.

ഞങ്ങളുടെ സേവനങ്ങൾ എങ്ങനെ ഉപയോഗിക്കാം

ഞങ്ങളുടെ സേവനം ഉപയോഗിക്കുന്നതിന്, നിങ്ങളുടെ മൊബൈൽ ഫോണിൽ TakaTak മൊബൈൽ ആപ്ലിക്കേഷൻ പ്രവർത്തിപ്പിക്കുകയും സേവനങ്ങൾ പ്രവർത്തിപ്പിക്കാൻ ആഗ്രഹിക്കുന്ന പ്രാദേശിക ഭാഷ തിരഞ്ഞെടുക്കുകയും വേണം.

നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് അല്ലെങ്കിൽ നിങ്ങളുടെ Apple ID, Facebook അല്ലെങ്കിൽ Google ID പോലുള്ള മൂന്നാം കക്ഷി സേവനങ്ങൾ വഴി നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. കാലാകാലങ്ങളിൽ രജിസ്ട്രേഷൻ പ്രവർത്തനക്ഷമമാക്കാൻ ഞങ്ങൾ മറ്റ് മൂന്നാം കക്ഷി സേവനങ്ങൾ ചേർത്തേക്കാം. നിങ്ങളുടെ ഫോൺ നമ്പറിലേക്ക് SMS വഴി ഞങ്ങൾ അയച്ച ഒറ്റത്തവണ-പാസ്‌വേഡ് ഉപയോഗിച്ച് നിങ്ങൾക്ക് പ്ലാറ്റ്‌ഫോമിലേക്ക് ലോഗിൻ ചെയ്യാനും കഴിയും. ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ലഭ്യമായ ഉള്ളടക്കം ഡൗൺലോഡ് ചെയ്യാനും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം നിങ്ങളുടെ TakaTak അനുഭവം പങ്കിടാനും ഞങ്ങൾ നിങ്ങളെ അനുവദിക്കുന്നു.

നിങ്ങൾക്ക് സേവനങ്ങൾ നൽകുന്നതിന്, നിങ്ങളുടെ മൊബൈൽ ഫോണിന്റെ ചില ഫീച്ചേഴ്സിൽ ഞങ്ങൾക്ക് ആക്‌സസ് ആവശ്യമാണ്.

കംപ്ലെയ്ൻസ് റിക്വർമെൻറ്സ്

പ്രസക്തമായ വാർത്തകളും സമകാലിക കാര്യങ്ങളും പബ്ലീഷേർസ് അവരുടെ TakaTak യൂസർ അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് ബാധകമായ നിയന്ത്രണങ്ങൾ അനുസരിച്ച് നൽകേണ്ടതുണ്ട്.

സേഫ്റ്റി

പോസിറ്റിവിറ്റി കൂട്ടുകയും എല്ലാ യൂസേഴ്സിനും ഉൾകൊള്ളാൻ കഴിയുന്ന കമ്മ്യൂണിറ്റിയും അതിശയിപ്പിക്കുന്ന സോഷ്യൽ എക്സ്പീരിയൻസും ആണ് ഞങ്ങൾ ലക്‌ഷ്യം വയ്ക്കുന്നത്. ഇതിനായി, നിങ്ങൾ അത് അംഗീകരിക്കേണ്ടതുണ്ട്.

  • വഞ്ചനാപരമോ തെറ്റിദ്ധരിപ്പിക്കുന്നതോ നിയമവിരുദ്ധമോ നിരോധിതമോ ആയ ഒരു ആവശ്യത്തിനും നിങ്ങൾ സേവനങ്ങൾ ഉപയോഗിക്കില്ല.
  • സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിനോ മറ്റ് ഉപയോക്താവിന്റെ വിവരങ്ങൾ എക്‌സ്‌ട്രാക്‌റ്റുചെയ്യുന്നതിനോ നിങ്ങൾ റോബോട്ട്, സ്പൈഡർ, ക്രാളർ, സ്‌ക്രാപ്പർ, അല്ലെങ്കിൽ മറ്റ് ഓട്ടോമേറ്റഡ് മാർഗങ്ങളോ ഇന്റർഫേസോ ഉപയോഗിക്കില്ല.
  • ഞങ്ങളുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ സേവനങ്ങളുമായോ മറ്റ് യൂസേഴ്സിന്റെ കണ്ടന്റ് വിവരങ്ങളുമായോ ഇന്ററാക്ട് ചെയ്യുന്ന ഏതെങ്കിലും തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ നിങ്ങൾ ഉപയോഗിക്കുകയോ വികസിപ്പിക്കുകയോ ചെയ്യില്ല.
  • സേവനങ്ങൾ പൂർണ്ണമായി ആസ്വദിക്കുന്നതിൽ നിന്ന് മറ്റ് യൂസേഴ്സിനെ തടസ്സപ്പെടുത്തുകയോ അവരെ പ്രതികൂലമായി ബാധിക്കുന്നതോ പ്രവർത്തനരഹിതമാക്കുന്നതോ ആയ രീതിയിൽ നിങ്ങൾ സേവനങ്ങൾ ഉപയോഗിക്കില്ല.
  • ഏതെങ്കിലും തേർഡ് പാർട്ടിയുടെ ബൗദ്ധിക സ്വത്തവകാശം ലംഘിക്കുന്നതായി തോന്നുന്ന കണ്ടന്റ് നിങ്ങൾ പോസ്റ്റ് ചെയ്യില്ല.
  • ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിന് നിങ്ങൾ മറ്റൊരു വ്യക്തിയോ മറ്റൊരു വ്യക്തിയുടെ പ്രതിനിധിയോ ആയി തെറ്റായി പ്രതിനിധീകരിക്കില്ല.
  • മറ്റൊരു യൂസറിന്റെ അക്കൌണ്ടോ യൂസർനെയിമോ പാസ്‌വേഡോ അവരുടെ അനുമതിയില്ലാതെ നിങ്ങൾ ഉപയോഗിക്കുകയോ ഉപയോഗിക്കാൻ ശ്രമിക്കുകയോ ചെയ്യില്ല.
  • നിങ്ങൾ മറ്റൊരു യൂസറിൽ നിന്ന് ലോഗിൻ ക്രെഡൻഷ്യലുകൾ അഭ്യർത്ഥിക്കില്ല.
  • പ്രായപൂർത്തിയാകാത്തവർക്ക് ദോഷം ആകുമെന്ന് കരുതുന്ന കണ്ടന്റ് നിങ്ങൾ പോസ്റ്റ് ചെയ്യില്ല. ഇതുമായി ബന്ധപ്പെട്ട TakaTak കണ്ടന്റ് കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളും പരിശോധിക്കുക.
  • അശ്ലീലസാഹിത്യം, ഗ്രാഫിക് അറ്റാക്ക്, ഭീഷണികൾ, വിദ്വേഷ പ്രസംഗം അല്ലെങ്കിൽ അക്രമത്തിനുള്ള പ്രേരണകൾ എന്നിവ അടങ്ങിയ ലിങ്കുകളോ കണ്ടന്റുകളോ നിങ്ങൾ പോസ്റ്റ് ചെയ്യില്ല.
  • നിങ്ങൾ വൈറസുകളോ മറ്റ് മാൽവയറൽ കോഡുകളോ അപ്‌ലോഡ് ചെയ്യില്ല അല്ലെങ്കിൽ സേവനങ്ങളുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യില്ല
  • ഞങ്ങൾ ഉപയോഗിക്കുന്ന ഏതെങ്കിലും കണ്ടൻറ് -ഫിൽട്ടറിംഗ് ടെക്നിക്കുകൾ മറികടക്കാൻ നിങ്ങൾ ശ്രമിക്കില്ല അല്ലെങ്കിൽ നിങ്ങൾക്ക് ആക്സസ് ചെയ്യാൻ അധികാരമില്ലാത്ത സേവനങ്ങളുടെ മേഖലകളോ ഫീച്ചറുകളോ ആക്സസ് ചെയ്യാൻ ശ്രമിക്കില്ല.
  • ഞങ്ങളുടെ സേവനങ്ങളുടെയോ ഏതെങ്കിലും സിസ്റ്റത്തിന്റെയോ നെറ്റ്‌വർക്കിന്റെയോ അപകടസാധ്യത നിങ്ങൾ അന്വേഷിക്കുകയോ സ്‌കാൻ ചെയ്യുകയോ പരിശോധിക്കുകയോ ചെയ്യില്ല
  • ഇന്ത്യയുടെ ഐക്യം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, പരമാധികാരം, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദബന്ധം, പൊതു ക്രമം എന്നിവയെ ഏതെങ്കിലും തരത്തിൽ ഭീഷണിപ്പെടുത്തുന്നതോ മറ്റേതെങ്കിലും രാജ്യത്തെ അപമാനിക്കുകയോ മോശമാക്കുന്ന ഒരു കണ്ടന്റും നിങ്ങൾ പോസ്റ്റ് ചെയ്യില്ല.
  • ഈ നിബന്ധനകൾ ലംഘിക്കുന്ന ഒരു പ്രവർത്തനത്തെയും നിങ്ങൾ പ്രോത്സാഹിപ്പിക്കുകയോ പിന്തുടരുകയോ ചെയ്യില്ല.
  • ഞങ്ങൾ നടപ്പിലാക്കിയ ഒരു നയവും നിങ്ങൾ മറികടക്കുകയില്ല. ഉദാഹരണത്തിന്, നിങ്ങളെ ഏതെങ്കിലും കാരണത്തിൽ വിലക്കപ്പെട്ട സാഹചര്യത്തിൽ അത് മറികടക്കാൻ നിങ്ങൾ ശ്രമിക്കില്ല

പ്രൈവസി പോളിസി

ഞങ്ങൾ എങ്ങനെയാണ് വിവരങ്ങൾ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും അത് പ്രോസസ്സ് ചെയ്യുന്നതും പങ്കിടുന്നതും സ്റ്റോക്ക് ചെയ്യുന്നതും എന്ന് TakaTak പ്രൈവസി പോളിസി വിശദീകരിക്കുന്നു. TakaTak പ്രൈവസി പോളിസി , നിയമപ്രകാരമുള്ള നിങ്ങളുടെ അവകാശങ്ങളെക്കുറിച്ചും നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന ഡാറ്റ എങ്ങനെ നിയന്ത്രിക്കാമെന്നും വിശദമാക്കുന്നു.

TakaTak പ്രൈവസി പോളിസിയിൽ ഞങ്ങൾ ഈ വിവരങ്ങൾ എങ്ങനെ സംഭരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു എന്ന് ഞങ്ങൾ വിവരിച്ചിട്ടുണ്ട്.

നിങ്ങളുടെ കമ്മിറ്റ്മെന്റ്സ്

വൈവിധ്യമാർന്ന ഒരു കമ്മ്യൂണിറ്റിക്ക് സെയ്‌ഫും സുരക്ഷിതവും ആയ സേവനം നൽകുന്നതിന് നാമെല്ലാവരും ബാധ്യസ്ഥരാണ്. ഞങ്ങളുടെ സേവനങ്ങൾ നൽകാനുള്ള പ്രതിബദ്ധതയ്‌ക്ക് പകരമായി, ഞങ്ങളോട് ചില പ്രതിബദ്ധതകൾ നിങ്ങളും നൽകേണ്ടതുണ്ട്. TakaTak പ്ലാറ്റ്‌ഫോമിൽ (ഈ നിബന്ധനകളുടെ ഏതെങ്കിലും ലംഘനം ഉൾപ്പെടെ) നിങ്ങൾ ചെയ്യുന്ന ഏതൊരു പ്രവർത്തനത്തിന്റെയും അനന്തരഫലങ്ങൾ താഴെ നൽകിയിരിക്കുന്ന പ്രതിബദ്ധതകളോടൊപ്പം മാത്രമേ വഹിക്കൂ എന്ന കാര്യം ശ്രദ്ധിക്കുക. ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ ഇനിപ്പറയുന്നവ അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു:

a. തെറ്റായ വിവരങ്ങളൊന്നും നൽകേണ്ടതില്ല

ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിനുവേണ്ടി നിങ്ങൾ മറ്റൊരു വ്യക്തിയോ മറ്റൊരു വ്യക്തിയുടെ പ്രതിനിധിയോ ആയി തെറ്റായി റെപ്രെസെന്റ് ചെയ്യരുത്.

തെറ്റായ വിവരങ്ങൾ ഞങ്ങൾക്ക് നൽകിയാൽ നിങ്ങളുടെ പ്രൊഫൈൽ പ്രവർത്തനരഹിതമാക്കുകയോ താൽക്കാലികമായി നിർത്തുകയോ മറ്റ് പ്രസക്തമായ നടപടികൾ സ്വീകരിക്കുകയോ ഞങ്ങൾക്ക് ചെയ്യാം.

b. ഡിവൈസ് സെക്യൂരിറ്റി

ഞങ്ങളുടെ പ്ലാറ്റ്ഫോം സുരക്ഷിതമാണെന്ന് ഉറപ്പാക്കാനുള്ള നടപടികൾ ഞങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. എന്നിരുന്നാലും, ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഹാക്കിംഗിൽ നിന്നും വൈറസ് ആക്രമണങ്ങളിൽ നിന്നും പ്രതിരോധശേഷിയുള്ളതാണെന്ന് യാതൊരു ഉറപ്പുമില്ല. നിങ്ങളുടെ മൊബൈലിലും കമ്പ്യൂട്ടറിലും അതിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ ആന്റി-മാൽവെയറും ആന്റിവൈറസ് സോഫ്റ്റ്‌വെയറും ഉണ്ടെന്ന് നിങ്ങൾ ഉറപ്പാക്കുക.

ഞങ്ങളുടെ സേവനങ്ങളുടെ ഉപയോഗം സുരക്ഷിതമാക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമ്പോൾ, ഇത്തരം ആക്രമണങ്ങളെ കുറിച്ച് ആലോചിക്കാൻ ഞങ്ങൾക്ക് കഴിയില്ലെന്ന് ഓർമ്മിക്കുക. നിങ്ങളുടെ മൊബൈലും കമ്പ്യൂട്ടറും തെറ്റായി ഉപയോഗിക്കുന്നില്ലെന്നും ഏതെങ്കിലും വിധത്തിൽ കൃത്രിമം കാണിക്കുന്നില്ലെന്നും നിങ്ങൾ ഉറപ്പാക്കണം.

c. കണ്ടന്റ് റിമൂവൽ ആൻഡ് ടെർമിനേഷൻ

ഞങ്ങളുടെ പ്ലാറ്റ്‌ഫോമിന്റെ നിങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നത് TakaTak കണ്ടന്റ് കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ചാണ്. ഞങ്ങളുടെ ഏതെങ്കിലും യൂസേഴ്സ് TakaTak കണ്ടന്റ് കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന നിങ്ങളുടെ കണ്ടന്റ് റിപ്പോർട്ട് ചെയ്താൽ, ഞങ്ങളുടെ പ്ലാറ്റ്ഫോമിൽ നിന്ന് അത്തരം കണ്ടന്റുകൾ നീക്കം ചെയ്തേക്കാം.TakaTak കണ്ടന്റിന്റെയും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളുടെയും ലംഘനത്തെക്കുറിച്ച് ഒന്നിലധികം റിപ്പോർട്ടുകൾ വരുന്ന സാഹചര്യത്തിൽ, ഞങ്ങളുമായുള്ള നിങ്ങളുടെ അക്കൗണ്ട് അവസാനിപ്പിക്കാനും ഞങ്ങളുടെ സേവങ്ങളിൽ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് നിങ്ങളെ തടയാനും സാധ്യതയുണ്ട്. അത്തരത്തിലുള്ള ഏതെങ്കിലും നീക്കം ചെയ്യലിനെതിരെ സംസാരിക്കണം എങ്കിൽ നിങ്ങൾക്ക് [ takatakgrievance@sharechat.co ] എന്ന വിലാസത്തിൽ ഞങ്ങൾക്ക് എഴുതാവുന്നതാണ്.

ഞങ്ങളുടെ പ്ലാറ്റ്‌ഫോമിന്റെ നിങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നത് TakaTak കണ്ടന്റ് കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ചാണ്. ഞങ്ങളുടെ ഏതെങ്കിലും യൂസേഴ്സ് TakaTak കണ്ടന്റ് കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന നിങ്ങളുടെ കണ്ടന്റ് റിപ്പോർട്ട് ചെയ്താൽ, ഞങ്ങളുടെ പ്ലാറ്റ്ഫോമിൽ നിന്ന് അത്തരം കണ്ടന്റുകൾ നീക്കം ചെയ്തേക്കാം.TakaTak കണ്ടന്റിന്റെയും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളുടെയും ലംഘനത്തെക്കുറിച്ച് ഒന്നിലധികം റിപ്പോർട്ടുകൾ വരുന്ന സാഹചര്യത്തിൽ, ഞങ്ങളുമായുള്ള നിങ്ങളുടെ അക്കൗണ്ട് അവസാനിപ്പിക്കാനും ഞങ്ങളുടെ സേവങ്ങളിൽ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് നിങ്ങളെ തടയാനും സാധ്യതയുണ്ട്. അത്തരത്തിലുള്ള ഏതെങ്കിലും നീക്കം ചെയ്യലിനെതിരെ സംസാരിക്കണം എങ്കിൽ നിങ്ങൾക്ക് takatakgrievance@sharechat.co എന്ന വിലാസത്തിൽ ഞങ്ങൾക്ക് എഴുതാവുന്നതാണ്.

TakaTak കണ്ടന്റ് കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ പെടാത്ത കണ്ടന്റുകൾ ഞങ്ങൾ നീക്കം ചെയ്തേക്കാം.

d. നിയമവിരുദ്ധമായ ഒന്നിനും പ്ലാറ്റ്ഫോം ഉപയോഗിക്കരുത്

ഞങ്ങളുടെ പ്ലാറ്റ്‌ഫോം വിവിധ ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും വൈവിധ്യമാർന്ന കണ്ടന്റുകൾ ഉൾക്കൊള്ളാൻ വേണ്ടിയാണ് രൂപപെടുത്തിയിരിക്കുന്നത്. അതിനാൽ തന്നെ കണ്ടന്റിന്റെ സ്വഭാവം തരംതിരിക്കാൻ ഞങ്ങൾ വിവിധ ടാഗുകൾ വികസിപ്പിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ നിങ്ങൾ പങ്കിട്ട കണ്ടന്റിന്റെ സ്വഭാവം നിങ്ങൾ കൃത്യമായി തിരിച്ചറിയുകയും ഉചിതമായി ടാഗ് ഉപയോഗിക്കുകയും വേണം.

എന്നിരുന്നാലും, അശ്ലീലവും പ്രായപൂർത്തിയാകാത്തവർക്ക് ദോഷമായതും, വിവേചനാപരവും, വിദ്വേഷ പ്രസംഗമായി കണക്കാക്കാവുന്നവ, ഏതെങ്കിലും വ്യക്തിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള അക്രമമോ വിദ്വേഷമോ ഉണർത്തുന്നതോ, ഇന്ത്യയിലെ ഏതെങ്കിലും നിയമങ്ങൾ ലംഘിക്കുന്നതോ, അല്ലെങ്കിൽ ഇന്ത്യയിലെ ഏതെങ്കിലും നിയമങ്ങളിൽ നിന്ന് വിലക്കപ്പെട്ടതോ ആയ കണ്ടന്റ് പങ്കിടാൻ നിങ്ങൾ ഞങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിക്കരുത്. അത്തരം കണ്ടന്റുകൾ നീക്കം ചെയ്യാനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്. കൂടുതൽ വിശദാംശങ്ങൾക്കായി ദയവായി TakaTakകണ്ടന്റ് കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ വായിക്കുക.

മുകളിൽ പറഞ്ഞവ കൂടാതെ, നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പങ്കിടേണ്ടത് ആവശ്യമായി വന്നാൽ, നിങ്ങളുടെ വിവരങ്ങൾ വേണ്ടപ്പെട്ട നിയമ നിർവ്വഹണ അധികാരികളുമായി ഞങ്ങൾ പങ്കിടുമെന്ന കാര്യം ശ്രദ്ധിക്കുക. നിയമപരമായ ബാധ്യതയോ ഏതെങ്കിലും സർക്കാർ അഭ്യർത്ഥനയോ പാലിക്കുന്നതിന്; അല്ലെങ്കിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനോ ഞങ്ങളുടെ വസ്തുവകകൾക്കോ ​​സുരക്ഷയ്‌ക്കോ ഞങ്ങളുടെ ഉപഭോക്താക്കൾക്കോ ​​പൊതുജനങ്ങൾക്കോ ​​എന്തെങ്കിലും ദോഷം വരുത്തുന്നത് തടയാൻ; അല്ലെങ്കിൽ പൊതു സുരക്ഷ, വഞ്ചന, സുരക്ഷ അല്ലെങ്കിൽ സാങ്കേതിക പ്രശ്നങ്ങൾ എന്നിവ കണ്ടെത്താനോ തടയാനോ അല്ലെങ്കിൽ പരിഹരിക്കാനോ വേണ്ടിയാകും അത് ഉപയോഗിക്കുക എന്നതും ഓർമ്മിക്കുക. എന്നിരുന്നാലും, ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഒരു തേർഡ് പാർട്ടി അല്ലെങ്കിൽ യൂസർ നിങ്ങളോട് ചെയ്യുന്ന ഏതെങ്കിലും പ്രവൃത്തികൾക്ക് ഞങ്ങൾ ഉത്തരവാദികളായിരിക്കില്ലെന്ന് നിങ്ങൾ മനസ്സിലാക്കുക.

ആളുകൾക്ക് അതിശയകരമായ സോഷ്യൽ മീഡിയ അനുഭവങ്ങൾ ലഭിക്കാൻ വേണ്ടിയാണു ഞങ്ങൾ ഒരു പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തത്; നിയമവിരുദ്ധമോ സമൂഹത്തിലെ അംഗങ്ങളുടെയോ സമൂഹത്തിന്റെയോ ക്ഷേമത്തിന് എന്തെങ്കിലും ദോഷം വരുത്തുന്നതോ ആയ ഒരു കണ്ടന്റും ദയവായി പങ്കിടരുത്.

e. ഉള്ളടക്ക അവകാശങ്ങളും ബാധ്യതകളും

അഭിപ്രായ സ്വാതന്ത്ര്യത്തിൽ ഞങ്ങൾ ശക്തമായി വിശ്വസിക്കുകയും ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ വീഡിയോകൾ പങ്കിടാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്നു. നിങ്ങൾ പങ്കിട്ട ഏതെങ്കിലും കണ്ടന്റിന്റെ മേൽ ഞങ്ങൾക്ക് യാതൊരു ഉടമസ്ഥാവകാശവും ഇല്ല കൂടാതെ കണ്ടന്റിലെ അവകാശങ്ങൾ നിങ്ങളിൽ മാത്രമായി നിലനിൽക്കും. ഞങ്ങളുടെ അല്ലെങ്കിൽ ഏതെങ്കിലും 3rd പാർട്ടിയുടെ ബൗദ്ധിക സ്വത്തവകാശം ലംഘിക്കുന്നതിനോ ഞങ്ങളുടെ പ്ലാറ്റ്ഫോം നിങ്ങൾക്ക് ഉപയോഗിക്കാൻ ആകില്ല. അത്തരം കണ്ടന്റ് TakaTak കണ്ടന്റിനും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും എതിരാണ്, അവ പ്ലാറ്റ്ഫോമിൽ നിന്ന് നീക്കവും ചെയ്തേക്കാം. കൂടാതെ, ഞങ്ങൾ വികസിപ്പിച്ച ഏതെങ്കിലും കണ്ടന്റ് നിങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ, അത്തരം കണ്ടന്റിൽ നിക്ഷിപ്തമായ ബൗദ്ധിക സ്വത്തവകാശം ഞങ്ങൾ സ്വന്തമാക്കുന്നത് തുടരും.

ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ച് കണ്ടന്റ് പങ്കിടുക/പോസ്‌റ്റ് ചെയ്യുക/അപ്‌ലോഡ് ചെയ്യുക വഴി, നിങ്ങൾ ഞങ്ങള്ക് (ഒപ്പം ഞങ്ങളുടെ ഗ്രൂപ്പിനും അഫിലിയേറ്റുകൾക്കും) നിങ്ങളുടെ ഉള്ളടക്കം ഹോസ്‌റ്റ് ചെയ്യാനും ഉപയോഗിക്കാനും വിതരണം ചെയ്യാനും പ്രവർത്തിപ്പിക്കാനും പകർത്താനും പ്രദർശിപ്പിക്കാനും വിവർത്തനം ചെയ്യാനും അല്ലെങ്കിൽ ഡെറിവേറ്റീവ് വർക്കുകൾ സൃഷ്‌ടിക്കാനുമുള്ള ( നിങ്ങളുടെ സ്വകാര്യതയ്ക്കും ആപ്ലിക്കേഷൻ ക്രമീകരണങ്ങൾക്കും അനുസൃതമായി) എക്‌സ്‌ക്ലൂസീവ്, റോയൽറ്റി രഹിത, കൈമാറ്റം ചെയ്യാവുന്ന, ഉപ-ലൈസൻസബിൾ, ലോകമെമ്പാടും ഹോസ്‌റ്റ് ചെയ്യാനുള്ള ലൈസൻസ് നൽകുന്നു സേവനങ്ങൾ നൽകുന്നതിനും നവീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും, വിപണനം ചെയ്യുന്നതിനും, നിങ്ങളെ /സേവനങ്ങൾ പ്രൊമോട്ട് ചെയ്യുന്നതിനും അല്ലെങ്കിൽ ഞങ്ങളോ ഗ്രൂപ്പോ ലഭ്യമാക്കുന്ന ഏതെങ്കിലും സേവനത്തിൽ നിങ്ങളുടെ ഉള്ളടക്കം പ്രദർശിപ്പിക്കുന്നതിന് പോലുള്ള ആവശ്യങ്ങൾക്കായി. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ കണ്ടന്റ്/അല്ലെങ്കിൽ അക്കൗണ്ട് ഇല്ലാതാക്കാം. ഇത് നിങ്ങളുടെ യൂസർ ബേസ്ഡ് കണ്ടന്റിൽ അത്തരം മറ്റ് വേരിയന്റുകളിൽ നിന്ന് ഇല്ലാതാക്കുന്നതിലേക്ക് നയിക്കും. എന്നിരുന്നാലും, നിങ്ങളുടെ കണ്ടന്റ് മറ്റുള്ളവരുമായി പങ്കിട്ടിട്ടുണ്ടെങ്കിൽ പ്ലാറ്റ്‌ഫോമിൽ തുടർന്നും ദൃശ്യമാകാം. മാത്രമല്ല, നിങ്ങളുടെ അക്കൗണ്ട് പുനഃസ്ഥാപിക്കാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിനായി ഞങ്ങൾ നിങ്ങളുടെ യൂസർ കണ്ടന്റും മറ്റ് ഡാറ്റയും പരിമിത കാലത്തേക്ക് നിലനിർത്തുകയും ചെയ്യും. ഞങ്ങൾ എങ്ങനെയാണ് വിവരങ്ങൾ ഉപയോഗിക്കുന്നത്, നിങ്ങളുടെ കണ്ടന്റ് എങ്ങനെ നിയന്ത്രിക്കാം അല്ലെങ്കിൽ ഇല്ലാതാക്കാം എന്നതിനെക്കുറിച്ച് കൂടുതലറിയാൻ, ദയവായി TakaTak പ്രൈവസി പോളിസി വായിക്കുക.

ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിങ്ങൾ പോസ്റ്റുചെയ്യുന്ന കണ്ടന്റിന്റെ പൂർണ ഉത്തരവാദിത്തം നിങ്ങൾക്ക് തന്നെയായിരിക്കും. ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലോ അതിലൂടെയോ പങ്കിടുന്നതോ പോസ്‌റ്റ് ചെയ്‌തതോ ആയ ഏതെങ്കിലും കണ്ടന്റിനും അത്തരം ഷെയറിങ്ങിന്റെയോ പോസ്റ്റിംഗിന്റെയോ ഫലമായുണ്ടാകുന്ന ഏതെങ്കിലും അനന്തരഫലങ്ങൾക്ക് ഞങ്ങൾ ഉത്തരവാദികളല്ല. നിങ്ങൾ പങ്കിട്ട ഏതെങ്കിലും കണ്ടന്റിൽ ഞങ്ങളുടെ ലോഗോയുടെയോ ഏതെങ്കിലും വ്യാപാരമുദ്രയുടെയോ സാന്നിധ്യം ഞങ്ങൾ നിങ്ങളുടെ കണ്ടന്റിനെ അംഗീകരിക്കുകയോ സ്പോൺസർ ചെയ്യുകയോ ചെയ്തുവെന്ന് അർത്ഥമാക്കുന്നില്ല. കൂടാതെ, പ്ലാറ്റ്‌ഫോമിലെ മറ്റ് യൂസേഴ്‌സുമായോ പ്ലാറ്റ്‌ഫോമിലെ പരസ്യദാതാക്കളുമായോ നിങ്ങൾ നടത്തുന്ന ഏതെങ്കിലും ഇടപാടുകളുടെ അനന്തരഫലങ്ങൾക്ക് ഞങ്ങൾ ബാധ്യസ്ഥരോ ഉത്തരവാദികളോ ആയിരിക്കില്ല.

നിങ്ങൾ പങ്കിടുന്ന കണ്ടന്റിന്റെ ഉടമസ്ഥാവകാശവും ഉത്തരവാദിത്തങ്ങളും നിങ്ങൾക്ക് എല്ലായ്പ്പോഴും ഉണ്ടായിരിക്കും. നിങ്ങളുടെ കണ്ടന്റിന്മേൽ ഞങ്ങൾക്ക് ബൗദ്ധിക സ്വത്തവകാശമുണ്ടെന്ന് ഞങ്ങൾ ഒരിക്കലും അവകാശപ്പെടില്ല, എന്നാൽ ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിങ്ങൾ പങ്കിടുന്നതും പോസ്റ്റുചെയ്യുന്നതും ഉപയോഗിക്കുന്നതിന് ഞങ്ങൾക്ക് പൂജ്യം ചെലവും സ്ഥിരമായ ലൈസൻസും ഉണ്ടായിരിക്കും.

f. ഇന്ടർമീഡിയറി സ്റ്റാറ്റസ് ആൻഡ് നോ ലയബിലിറ്റി

ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000, ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്) റൂൾസ്, 2021 എന്നിവ പ്രകാരം നിർവചിച്ചിരിക്കുന്നത് പോലെ ഞങ്ങൾ ഒരു ഇടനിലക്കാർ മാത്രമാണ്. ഞങ്ങളുടെ പ്ലാറ്റ്‌ഫോം ആക്‌സസ് ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനുമായി നിയമങ്ങളും നിയന്ത്രണങ്ങളും ബാധകമാണ്. 2021 ലെ ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) റൂൾ 3(1) ലെ വ്യവസ്ഥകളും അനുസരിച്ചാണ് ഈ നിബന്ധനകൾ പ്രസിദ്ധീകരിക്കുന്നതും ഞങ്ങളുടെ പ്ലാറ്റ്ഫോം ആക്സസ് ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്നതും. നിങ്ങളും മറ്റ് ഉപയോക്താക്കളും സൃഷ്‌ടിച്ചതോ പങ്കിട്ടതോ ആയ കണ്ടന്റ് അപ്‌ലോഡ് ചെയ്യാനും പങ്കിടാനും പ്രദർശിപ്പിക്കാനും ഉപയോക്താക്കൾക്ക് ഒരു പ്ലാറ്റ്‌ഫോം നൽകുന്നതിൽ ഞങ്ങളുടെ പങ്ക് പരിമിതപ്പെടുത്തിയിരിക്കുന്നു.

നിങ്ങളോ മറ്റ് ആളുകളോ പ്ലാറ്റ്‌ഫോമിൽ എന്ത് ചെയ്തേക്കാം അല്ലെങ്കിൽ ചെയ്യാതിരിക്കാം എന്നത് ഞങ്ങൾ നിയന്ത്രിക്കില്ല, അതിനാൽ തന്നെ അത്തരം പ്രവർത്തനങ്ങളുടെ (ഓൺലൈനായാലും ഓഫ്‌ലൈനായാലും) അനന്തരഫലങ്ങൾക്ക് നിങ്ങൾ തന്നെയാകും ഉത്തരവാദികൾ. നിങ്ങൾ ഞങ്ങളുടെ സേവനങ്ങളിലൂടെ ആക്‌സസ് ചെയ്‌താലും, മറ്റുള്ളവർ വാഗ്ദാനം ചെയ്യുന്ന സേവനങ്ങൾക്കും ഫീച്ചറുകൾക്കും ഞങ്ങൾ ഉത്തരവാദികളല്ല. ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ സംഭവിക്കുന്ന ഏതൊരു കാര്യത്തിനും ഞങ്ങളുടെ ഉത്തരവാദിത്തം ഇന്ത്യൻ നിയമങ്ങളിൽ നിക്ഷിപ്തമായിരിക്കും. ലാഭം, വരുമാനം, വിവരങ്ങൾ, ഡാറ്റ, അല്ലെങ്കിൽ അനന്തരഫലമായ, പ്രത്യേകമായ, പരോക്ഷമായ, മാതൃകാപരമായ, ശിക്ഷാപരമായ അല്ലെങ്കിൽ ആകസ്മികമായ നാശനഷ്ടങ്ങൾക്ക് ഞങ്ങൾ ഉത്തരവാദികളായിരിക്കില്ലെന്നും നിങ്ങൾ സമ്മതിക്കേണ്ടി വരും. ഈ നിബന്ധനകളുമായി ബന്ധപ്പെട്ട മറ്റ് വ്യക്തികൾക്കും ഇതേ നിയമം ബാധകമാണ്. നിങ്ങളുടെ കണ്ടന്റോ വിവരങ്ങളോ അക്കൗണ്ടോ ഞങ്ങൾ ഇല്ലാതാക്കുമ്പോഴും ഇതെല്ലാം ബാധകമാണ് താനും.

ഞങ്ങൾ ഇന്ത്യൻ നിയമപ്രകാരം ഒരു ഇടനിലക്കാർ മാത്രമാണ്. ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ആളുകൾ പോസ്റ്റുചെയ്യുന്നത് ഞങ്ങൾ നിയന്ത്രിക്കില്ല, എന്നാൽ എല്ലാവരും TakaTak കണ്ടന്റ് &കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

g. TakaTak സേവനങ്ങൾ തടസ്സപ്പെടുത്താനോ അപകടത്തിലാക്കാനോ നിങ്ങൾ ശ്രമിക്കില്ല

ഞങ്ങൾ ഒരു കമ്മ്യൂണിറ്റി- ഡ്രൈവൺ പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതിനാൽ, ഞങ്ങളുടെ പ്ലാറ്റ്‌ഫോം, സേവനങ്ങൾ, ഞങ്ങളുടെ സാങ്കേതിക ഡെലിവറി സിസ്റ്റം എന്നിവയുടെ പൊതുമേഖലകളല്ലാത്ത മേഖലകളിൽ ഇടപെടുകയോ ഉപയോഗിക്കുകയോ ചെയ്യില്ലെന്ന് നിങ്ങൾ സമ്മതിക്കുന്നു. നിങ്ങൾ ട്രോജനുകളോ വൈറസുകളോ മറ്റേതെങ്കിലും മാൽവയറൽ സോഫ്റ്റ്‌വെയറോ ബോട്ടുകളോ അവതരിപ്പിക്കുകയോ ഉപയോക്തൃ വിവരങ്ങൾക്കായി ഞങ്ങളുടെ പ്ലാറ്റ്‌ഫോം സ്‌ക്രാപ്പ് ചെയ്യുകയോ ചെയ്യില്ല. കൂടാതെ, ഞങ്ങൾ നടപ്പിലാക്കിയ ഏതെങ്കിലും സിസ്റ്റത്തിന്റെയോ സുരക്ഷയുടെയോ നയങ്ങൾ നിങ്ങൾ അന്വേഷിക്കുകയോ സ്കാൻ ചെയ്യുകയോ പരിശോധിക്കുകയോ ചെയ്യില്ല. ഞങ്ങളുടെ സാങ്കേതിക രൂപകല്പനയും ആർക്കിടെക്ച്ചറും നിങ്ങൾ തകർക്കുകയാണ് എങ്കിൽ , ഞങ്ങൾ നിങ്ങളുടെ യൂസർ പ്രൊഫൈൽ അവസാനിപ്പിക്കുകയും ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് നിങ്ങളെ നിരോധിക്കുകയും ചെയ്യും. അത്തരം പ്രവൃത്തികൾ ഉചിതമായ നിയമ നിർവ്വഹണ അധികാരികളോട് ഞങ്ങൾ തുടർന്നും റിപ്പോർട്ടുചെയ്യുകയും നിങ്ങൾക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുകയും ചെയ്യും.

ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ഏതെങ്കിലും തരത്തിലുള്ള മാൽവെയർ സോഫ്‌റ്റ്‌വെയർ നിങ്ങൾ ഹാക്ക് ചെയ്യുകയോ അവതരിപ്പിക്കുകയോ ചെയ്യില്ല. നിങ്ങൾ അത്തരം പ്രവൃത്തികൾ ചെയ്യുകയാണെങ്കിൽ, ഞങ്ങൾ നിങ്ങളെ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യുകയും നിങ്ങളുടെ പ്രവർത്തനങ്ങൾ പോലീസിനും/അല്ലെങ്കിൽ പ്രസക്തമായ നിയമ അധികാരികൾക്കും റിപ്പോർട്ട് ചെയ്‌തേക്കാം.

നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന അനുമതികൾ

നിങ്ങൾ ഈ നിബന്ധനകൾ അംഗീകരിക്കുകയും ഞങ്ങൾക്ക് ചില അനുമതികൾ നൽകുകയും ചെയ്‌താൽ ഞങ്ങൾക്ക് നിങ്ങളെ മികച്ച രീതിയിൽ ട്രീറ്റ് ചെയ്യാൻ കഴിയും. നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന അനുമതികളാണ് ഇവ.

a. നിങ്ങളുടെ പ്രൊഫൈൽ വിവരങ്ങൾ മൂന്നാം കക്ഷികളുമായി പങ്കിടാനുള്ള അനുമതി

ഞങ്ങളുടെ പ്ലാറ്റ്‌ഫോം സൗജന്യമായി ആക്‌സസ് ചെയ്യാവുന്നതും ഉപയോഗിക്കാവുന്നതുമായ പ്ലാറ്റ്‌ഫോം ആണെങ്കിലും, ഞങ്ങളുടെ സേവനങ്ങൾ സൗജന്യമായി വാഗ്ദാനം ചെയ്യുന്നത് തുടരാൻ വരുമാനം ഉണ്ടാക്കേണ്ടതുണ്ട്. ഇതിന് അനുസൃതമായി, നിങ്ങളുടെ പ്രൊഫൈൽ നെയിം, പ്രൊഫൈൽ ചിത്രങ്ങൾ, നിങ്ങളുടെ ഉപയോഗം, ഇടപഴകൽ ശീലങ്ങൾ, പാറ്റേണുകൾ എന്നിവയുൾപ്പെടെ ഞങ്ങൾ ശേഖരിക്കുന്ന ഏത് ഡാറ്റയും ഞങ്ങൾ പങ്കിട്ടേക്കാം, എന്നിരുന്നാലും, നിങ്ങൾക്കായി പരസ്യം ചെയ്‌ത ഏതെങ്കിലും ഉൽപ്പന്നങ്ങൾ നിങ്ങൾ വാങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് വരുമാന വിഹിതം നൽകാൻ ഞങ്ങൾ ബാധ്യസ്ഥരായിരിക്കില്ല. ഞങ്ങൾ ഉൽപ്പന്നങ്ങളൊന്നും അംഗീകരിക്കുകയോ ഉൽപ്പന്നങ്ങളുടെ ആധികാരികത ഉറപ്പ് വരുത്തുകയോ ചെയ്യുന്നില്ല. ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലെ ഉപയോക്താക്കൾ ഉൽപ്പന്നങ്ങളുടെ പരസ്യം നൽകുന്നത് ഞങ്ങളുടെ അംഗീകാരത്തിന് തുല്യമല്ല.

ഞങ്ങൾ ഏതെങ്കിലും തന്ത്രപ്രധാനമായ വ്യക്തിഗത വിവരങ്ങൾ പങ്കിടുകയാണെങ്കിൽ (ബാധകമായ നിയമങ്ങൾക്ക് കീഴിൽ നിർവചിച്ചിരിക്കുന്നത് പോലെ) അത് പങ്കിടുന്നതിന് മുമ്പ് ഞങ്ങൾ നിങ്ങളോട് സമ്മതം ചോദിക്കും.

b. ഓട്ടോമാറ്റിക് ഡൗൺലോഡുകളും അപ്‌ഡേറ്റുകളും

ഞങ്ങൾ ഞങ്ങളുടെ പ്ലാറ്റ്‌ഫോമും ഓഫർ ചെയ്യുന്ന സേവനങ്ങളും നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്നു. ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിന്, നിങ്ങൾ TakaTak മൊബൈൽ ആപ്ലിക്കേഷൻ നിങ്ങളുടെ മൊബൈലിലേക്ക് ഡൗൺലോഡ് ചെയ്യുകയും കാലാകാലങ്ങളിൽ അത് അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യേണ്ടതായി വന്നേക്കാം.

നിങ്ങളുടെ ഉപയോഗത്തിനായി ആപ്ലിക്കേഷനുകളും സോഫ്‌റ്റ്‌വെയറുകളും നിരന്തരം അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു, കൂടാതെ TakaTak മൊബൈൽ ആപ്ലിക്കേഷന്റെ ഏറ്റവും പുതിയ പതിപ്പ് നിങ്ങൾ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്.

c. കുക്കികൾ ഉപയോഗിക്കാനുള്ള പെർമിഷൻ

നിങ്ങളുടെ സേവനങ്ങളുടെയും മൂന്നാം പാർട്ടി വെബ്‌സൈറ്റുകളുടെയും ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനും സംഭരിക്കാനും ഞങ്ങൾ കുക്കീസ്, പിക്‌സൽ ടാഗുകൾ, വെബ് ബീക്കണുകൾ, മൊബൈൽ ഉപകരണ ഐഡികൾ, ഫ്ലാഷ് കുക്കികൾ, സമാന ഫയലുകൾ അല്ലെങ്കിൽ സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിച്ചേക്കാം.

d. ഡാറ്റ നിലനിർത്തൽ

നിങ്ങളുടെ പ്ലാറ്റ്‌ഫോമിന്റെ ഉപയോഗത്തെ സംബന്ധിച്ച ചില വിവരങ്ങൾ സൂക്ഷിക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്. നിങ്ങളുടെ വിവരങ്ങളുടെ ശേഖരണം, പ്രോസസ്സിംഗ്, സംഭരണം, ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ദയവായി TakaTak പ്രൈവസി പോളിസി മനസിലാക്കുക.

നിങ്ങളുമായി ബന്ധപ്പെട്ടതും നിങ്ങൾ നൽകിയതുമായ വിവരങ്ങൾ പ്രോസസ്സ് ചെയ്യാനും സംഭരിക്കാനും നിലനിർത്താനും നിങ്ങൾ ഞങ്ങൾക്ക് അവകാശം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ദയവായി പ്രൈവസി പോളിസി മനസിലാക്കുക.

ഞങ്ങളുടെ എഗ്രിമെന്റും ഞങ്ങൾ വിയോജിച്ചാൽ എന്തുണ്ടാകും

a. ഈ നിബന്ധനകൾക്ക് കീഴിൽ ആർക്കാണ് അവകാശമുള്ളത്#

ഈ നിബന്ധനകൾക്ക് കീഴിലുള്ള അവകാശങ്ങളും കടമകളും നിങ്ങൾക്ക് മാത്രമേ അനുവദിച്ചിട്ടുള്ളൂ, ഞങ്ങളുടെ സമ്മതമില്ലാതെ ഏതെങ്കിലും മൂന്നാം പാർട്ടിക്ക് അത് നൽകില്ല. എന്നിരുന്നാലും, ഈ നിബന്ധനകൾക്ക് കീഴിലുള്ള ഞങ്ങളുടെ അവകാശങ്ങളും കടമകളും മറ്റുള്ളവർക്ക് നൽകുന്നതിന് ഞങ്ങൾക്ക് അനുമതിയുണ്ട്. ഉദാഹരണത്തിന്, ഞങ്ങൾ മറ്റൊരു കമ്പനിയുമായി ലയനത്തിൽ പ്രവേശിച്ച് ഒരു പുതിയ കമ്പനി സൃഷ്ടിക്കുമ്പോൾ ഇത് സംഭവിക്കാം.

b. തർക്കങ്ങൾ ഞങ്ങൾ എങ്ങനെ കൈകാര്യം ചെയ്യും#

എല്ലാ സാഹചര്യങ്ങളിലും, തർക്കങ്ങൾ ഇന്ത്യയിലെ നിയമങ്ങൾക്ക് വിധേയമായിരിക്കുമെന്നും അത്തരം എല്ലാ തർക്കങ്ങളിലും ബാംഗ്ലൂർ കോടതികൾക്ക് പ്രത്യേക അധികാരപരിധി ഉണ്ടായിരിക്കുമെന്നും നിങ്ങൾ സമ്മതിക്കുന്നു.

പരാതി പരിഹാര സംവിധാനം

ഞങ്ങളുടെ യൂസേഴ്സിന്റെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും വേണ്ടിയുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായി, ഞങ്ങളുടെ ഉപയോക്താക്കളെ സുരക്ഷിതമായി നിലനിർത്തുന്നതിന് സർക്കാർ അധികാരികളോടൊപ്പം ഞങ്ങൾ പ്രവർത്തിക്കുന്നത് തുടരുന്നു.

പ്ലാറ്റ്‌ഫോമിലെ അനുഭവത്തെക്കുറിച്ച് യൂസേഴ്സിന് ആശങ്കയുണ്ടെങ്കിൽ നേരിട്ട് ബന്ധപ്പെടാൻ കഴിയുന്ന ഒരു ഗ്രീവൻസ് ഓഫീസറെ ഞങ്ങൾ നിയമിച്ചിട്ടുണ്ട്.

ഞങ്ങൾക്ക് കത്തെഴുതിക്കൊണ്ട് ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന യൂസേഴ്സ് പ്രൊഫൈലുകളോ കണ്ടന്റോ നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം. താഴെ പ്രസ്താവിച്ചിരിക്കുന്ന പ്രകാരം ഞങ്ങളുടെ പരാതി ഓഫീസർക്ക് എഴുതി നിങ്ങൾക്ക് പരാതി രജിസ്റ്റർ ചെയ്യാം:

നിങ്ങൾക്ക് ഇനിപ്പറയുന്ന ഏതെങ്കിലും വിലാസത്തിൽ പരാതി ഓഫീസറെ ബന്ധപ്പെടാം:

ശ്രീമതി. ഹർലീൻ സേത്തി വിലാസം: നം.2 26, 27 ഒന്നാം നില, സോന ടവേഴ്‌സ്, ഹൊസൂർ റോഡ്, കൃഷ്ണ നഗർ, ഇൻഡസ്ട്രിയൽ ഏരിയ, ബെംഗളൂരു, കർണാടക 560029
ഇമെയിൽ:takatakgrievance@sharechat.co
ശ്രദ്ധിക്കുക - ഉപയോക്തൃവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും മുകളിൽ സൂചിപ്പിച്ച ഇമെയിൽ ഐഡിയിലേക്ക് അയയ്‌ക്കുക, ഞങ്ങൾക്ക് അത് വേഗത്തിൽ പ്രോസസ്സ് ചെയ്യാനും പരിഹരിക്കാനും വേണ്ടി.

നോഡൽ കോൺടാക്റ്റ് പേഴ്‌സൺ - മിസ്. ഹർലീൻ സേത്തിഇമെയിൽ: nodalofficer@sharechat.co.
ശ്രദ്ധിക്കുക - ഈ ഇമെയിൽ പോലീസിന്റെയും അന്വേഷണ ഏജൻസികളുടെയും ഉപയോഗത്തിന് മാത്രമുള്ളതാണ്. ഉപയോക്താവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഇത് ശരിയായ ഇമെയിൽ ഐഡി അല്ല. ഉപയോക്താക്കളുമായി ബന്ധപ്പെട്ട എല്ലാ പരാതികൾക്കും, ദയവായി ഞങ്ങളെ takatakgrievance@sharechat.co എന്ന വിലാസത്തിൽ ബന്ധപ്പെടുക.

ലിമിറ്റേഷൻ ഓഫ് ലയബിലിറ്റി

പ്ലാറ്റ്‌ഫോമിലെ ഏതെങ്കിലും ഉപയോക്താവിന്റെ പ്രവർത്തനങ്ങൾ കാരണം ഏതെങ്കിലും വിവരങ്ങളുടെ കൃത്യതയോ അപൂർണ്ണതയോ വാറന്റി അല്ലെങ്കിൽ ഗ്യാരണ്ടിയുടെ ലംഘനമോ കാരണം നേരിട്ടോ അല്ലാതെയോ ഉണ്ടാകുന്ന ഏതെങ്കിലും നഷ്ടം അല്ലെങ്കിൽ നാശനഷ്ടങ്ങൾ സംബന്ധിച്ച് ഞങ്ങൾ ഒരു ബാധ്യതയും ഏറ്റെടുക്കുകയില്ല.

ഏതെങ്കിലും പ്രാതിനിധ്യമോ വാറന്റികളോ ഇല്ലാതെ "ഉള്ളത് പോലെ", "ലഭ്യം" എന്നീ അടിസ്ഥാനത്തിൽ നൽകിയിട്ടുണ്ട്. രേഖാമൂലം വ്യക്തമാക്കിയതൊഴികെ പ്രകടിപ്പിക്കുകയോ സൂചിപ്പിക്കുകയോ ചെയ്യുകയില്ല എന്നത് ഓർക്കുക. സേവനങ്ങളുടെയോ പ്ലാറ്റ്‌ഫോമിന്റെയോ തടസ്സമില്ലാത്ത, സമയബന്ധിതമായ, സുരക്ഷിതമായ അല്ലെങ്കിൽ പിശകുകളില്ലാത്ത വ്യവസ്ഥ, ഏതെങ്കിലും ഉപകരണത്തിലെ തുടർച്ചയായ അനുയോജ്യത, അല്ലെങ്കിൽ ഏതെങ്കിലും പിശകുകൾ തിരുത്തൽ എന്നിവ ഉൾപ്പെടെയുള്ള ഗുണനിലവാരം ഞങ്ങൾക്ക് ഉറപ്പുനൽകാൻ ആകില്ല.

ഒരു സാഹചര്യത്തിലും, ഞങ്ങൾ അല്ലെങ്കിൽ ഞങ്ങളുടെ ഏതെങ്കിലും അഫിലിയേറ്റുകൾ, പിൻഗാമികൾ, നിയമനങ്ങൾ, അവരുടെ ഓരോ നിക്ഷേപകർ, ഡയറക്ടർമാർ, ഉദ്യോഗസ്ഥർ, ജീവനക്കാർ, ഏജന്റുമാർ, സേവന ദാതാക്കൾ, വിതരണക്കാർ എന്നിവർ ഏതെങ്കിലും പ്രത്യേക, ആകസ്മികമായ, ശിക്ഷാനടപടികൾക്ക്, നേരിട്ടുള്ള, പരോക്ഷമായ ബാധ്യതകളായിരിക്കില്ല. അല്ലെങ്കിൽ മറ്റൊരു ഉപയോക്താവിന്റെ നിബന്ധനകളുടെ ലംഘനത്തിന്റെ അനന്തരഫലമായി അല്ലെങ്കിൽ ഏതെങ്കിലും സേവനങ്ങളുടെയോ പ്ലാറ്റ്‌ഫോമിന്റെയോ ഉപയോഗത്തിൽ നിന്നോ ആശ്രയിക്കുന്നതിനോ ഉണ്ടായ അനന്തരഫലമായ നാശനഷ്ടങ്ങൾ.

നിബന്ധനകളുടെ ലംഘനത്തിന്റെ അനന്തരഫലമായി ഉണ്ടാകുന്ന ഏതെങ്കിലും പ്രത്യേക, ആകസ്മികമായ, ശിക്ഷാർഹമായ, നേരിട്ടുള്ള, പരോക്ഷമായ അല്ലെങ്കിൽ അനന്തരഫലമായ നാശനഷ്ടങ്ങൾക്ക് ഓരോ നിക്ഷേപകരും, ഡയറക്ടർമാരും, ഓഫീസർമാരും, ജീവനക്കാരും, ഏജന്റുമാരും, സേവന ദാതാക്കളും, വിതരണക്കാരും ബാധ്യസ്ഥരാണ്. മറ്റൊരു യൂസർ അല്ലെങ്കിൽ ഏതെങ്കിലും സേവനങ്ങളുടെയോ പ്ലാറ്റ്‌ഫോമിന്റെയോ ഉപയോഗത്തിൽ നിന്നോ ആശ്രയിക്കുന്നതിനോ ഒരു സാഹചര്യം ഉണ്ടായാൽ അത് അസാധുവായി കണക്കാക്കപ്പെടും.

നഷ്ടപരിഹാരം

ഞങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും പ്രതിരോധിക്കാനും നിരുപദ്രവകരമാക്കാനും നിങ്ങൾ സമ്മതിക്കുന്നു, കൂടാതെ ഞങ്ങളുടെ അനുബന്ധ സ്ഥാപനങ്ങൾ, അഫിലിയേറ്റ്‌സ്, ഏജന്റുമാർ, അവരുടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ഡയറക്ടർമാർ, ജീവനക്കാർ, പിൻഗാമികൾ, നിയമനങ്ങൾ എന്നിവയ്‌ക്കെതിരെയുള്ള ഏതെങ്കിലും ക്ലെയിം, നടപടി, നഷ്ടം, കേടുപാടുകൾ, ബാധ്യത, ചെലവ്, എന്നിവയും നിങ്ങൾ നൽകേണ്ടി വരും ( ഇതിൽ നിന്ന് ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള അറ്റോർണി ഫീസ് ഉൾപ്പെടെയ്ക്കും നിങ്ങൾ ബാദ്യസ്ഥർ ആണ്). എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്തിയിട്ടില്ല:

(i) പ്ലാറ്റ്‌ഫോമിലേക്കും സേവനങ്ങളിലേക്കും നിങ്ങളുടെ പ്രവേശനമോ ഉപയോഗമോ;

(ii) ഈ കരാറിന് കീഴിലുള്ള നിങ്ങളുടെ ബാധ്യതകളുടെ ഏതെങ്കിലും ലംഘനം;

(iii) ഏതെങ്കിലുംമൂന്നാം പാർട്ടിയുടെ അവകാശങ്ങൾ, ബൗദ്ധിക സ്വത്തിന്റെ ഏതെങ്കിലും ലംഘനം, അല്ലെങ്കിൽ ഏതെങ്കിലും സ്വകാര്യത അല്ലെങ്കിൽ ഉപഭോക്തൃ സംരക്ഷണ അവകാശം;

(iv) നിയമത്തിന്റെ അല്ലെങ്കിൽ കരാർ ബാധ്യതകളുടെ ഏതെങ്കിലും ലംഘനം, അത്തരം ലംഘനത്തിന് അനുസൃതമായി എന്തെങ്കിലും ക്ലെയിമുകൾ, ആവശ്യങ്ങൾ, അറിയിപ്പുകൾ;

(v) നിങ്ങളുടെ അശ്രദ്ധ അല്ലെങ്കിൽ മനഃപൂർവമായ പ്രവർത്തി.

ഈ ബാധ്യത ഞങ്ങളുടെ നിബന്ധനകൾ അവസാനിപ്പിക്കുന്നതിനെ അതിജീവിക്കും.

അൺസോളിസിറ്റഡ് മെറ്റീരിയൽ

ഫീഡ്‌ബാക്ക് അല്ലെങ്കിൽ മറ്റ് നിർദ്ദേശങ്ങൾ ഞങ്ങൾ എപ്പോഴും അഭിനന്ദിക്കുന്നു. അവർക്കായി നിങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് യാതൊരു നിയന്ത്രണങ്ങളും ബാധ്യതകളും കൂടാതെ ഞങ്ങൾ അത് ഉപയോഗിച്ചേക്കാം, അവ രഹസ്യമായി സൂക്ഷിക്കാൻ ബാധ്യസ്ഥരല്ല.

ജനറൽ

  1. ഈ നിബന്ധനകളുടെ ഏതെങ്കിലും വശം നടപ്പിലാക്കാൻ കഴിയുന്നില്ലെങ്കിൽ, ബാക്കിയുള്ളവ പ്രാബല്യത്തിൽ തുടരും.

  2. ഞങ്ങളുടെ നിബന്ധനകളിലെ ഏതെങ്കിലും ഭേദഗതിയോ ഒഴിവാക്കലോ രേഖാമൂലം ഞങ്ങൾ ഒപ്പിട്ടിരിക്കണം

  3. ഈ നിബന്ധനകളുടെ ഏതെങ്കിലും വശം നടപ്പിലാക്കുന്നതിൽ ഞങ്ങൾ പരാജയപ്പെടുകയാണെങ്കിൽ, ഏതെങ്കിലും നിയമവിരുദ്ധമോ അനുവദനീയമല്ലാത്തതോ ആയ പ്രവർത്തനങ്ങൾ ഉചിതമായ നിയമ നിർവ്വഹണ അധികാരികൾക്ക് റിപ്പോർട്ട് ചെയ്യുകയോ നിങ്ങളുടെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്യുകയാണെങ്കിൽ, ഞങ്ങളുടെ അവകാശങ്ങൾ നടപ്പിലാക്കുന്നതിലെ അത്തരം പരാജയം ഞങ്ങൾ ഒഴിവാക്കുന്നതല്ല.

  4. നിങ്ങൾക്ക് വ്യക്തമായി അനുവദിച്ചിട്ടില്ലാത്ത എല്ലാ അവകാശങ്ങളും ഞങ്ങളിൽ നിക്ഷിപ്തമാണ്.